മനാമ: ബഹ്റിൻ പ്രതിഭ മനാമ മേഖല കമ്മിറ്റി, ഹെൽപ്പ് ലൈനുമായി സഹകരിച്ച് മനാമ ,സൂഖ്, സൽമാനിയ, സെൻട്രൽ മാർക്കറ്റ് യുണിറ്റുകളുടെ സഹകരണത്തോടെ രക്തദാന മെഗാ ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ മുഹറഖ് കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലാണ് രക്തദാനം സംഘടിപ്പിച്ചത്. ഏകദേശം 100 പേർ രക്തം ദാനം ചെയ്യാൻ തയ്യാറായി രാവിലെ 7 ക്ക് തന്നെ എത്തി. രാവിലെ ആരംഭിച്ച ക്യാമ്പ് ഒരു മണി വരെ നീണ്ടു.

രക്തദാന ക്യാമ്പിൽ പ്രതിഭ ജനറൽ സെക്രട്ടറി ലിവിൻ കുമാർ, മേഖല സെക്രട്ടറി അഡ്വ. ജോയ് വെട്ടിയാടൻ, പ്രതിഭ ട്രഷറർ മഹേഷ് കെ.എം, ജനറൽ മെംബർഷിപ്പ് സെക്രട്ടറി റജീഷ്, വൈ. പ്രസിഡണ്ട് റാം, മഹേഷ് യോഗി ദാസ്, നവകേരളം ഭാരവാഹികളായ എ കെ സുഹൈൽ, അസീസ് ഏഴംകുളം, യുണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

രക്തം ദാനം ചെയ്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. രക്തദാനം പരിപൂർണമായ കോവിസ് പ്രോട്ടോകോൾ പാലിച്ചാണ് സംഘടിപ്പിച്ചത്.

പ്രതിഭ മനാമ മേഖലയിലെ ചെയിൻ രക്തദാന ക്യാമ്പിലെ രണ്ടാമത്തെ രക്തദാനമാണ് ഇന്നലെ നടന്നത്. ആദ്യ ക്യാമ്പ് 16-7-21 ൽ കിങ് ഹമദ് ഹോസ്പിറ്റലിൽ വെച്ച് നടന്നു. അടുത്ത ക്യാമ്പ് ഇന്ത്യയുടെ 75 മത് സ്വാതന്ത്രദിനത്തിൽ ആഗസ്റ്റ് 15 ന് കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് സംഘടിപ്പിക്കും. ഈ ക്യാമ്പിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
