ബഹറൈൻ പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ രാജകുമാരൻ്റെ ആകസ്മികമായ നിര്യാണം ഏറെ വേദനയോടെയും ദു:ഖത്തോടെയുമാണ് ഞാൻ ശ്രവിച്ചത്. പ്രജാക്ഷേമതത്പരനായ അദ്ദേഹം ബഹറൈനിലെ സാമൂഹ്യ-സാംസ്കാരിക- വിദ്യാഭ്യാസ-വാണിജ്യ-വ്യവസായ മേഖലകളെ കൂടുതൽ ഉന്നതിയിലെത്തിക്കുന്നതിൽ അത്യധികം ശ്രദ്ധ കാണിച്ചിരുന്നു.
വിവിധ പരിപാടികളിൽ പങ്കെടുക്കുമ്പോഴൊക്കെ അദ്ദേഹം എന്നോട് കാണിച്ച സ്നേഹവും അടുപ്പവും ഞാൻ ബഹുമാനപുരസ്സരം ഓർമിക്കുന്നു. ശൈഖ് ഖലീഫ രാജകുമാരൻ്റെ വിയോഗം താങ്ങുവാനുള്ള കരുത്ത് ബഹുമാനപ്പെട്ട ബഹറൈൻ രാജാവ്, കിരീടാവകാശി, രാജകുടുംബാംഗങ്ങൾ, ബഹറൈൻ ജനത എന്നിവർക്ക് സർവ്വശക്തനായ അള്ളാഹു നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നതോടൊപം അദ്ദേഹത്തിന് അള്ളാഹു മഗ്ഫിറത്തും മർഹമത്തും നൽകുമാറാകട്ടെ.