മനാമ: ബഹ്റൈൻ പത്തനംതിട്ട പ്രവാസി അസോസിയേഷൻ ബാങ്കോക്ക് ഹോട്ടലിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി. മാനവ സാഹോദര്യത്തിനും ഐക്യത്തിനും ഊന്നൽ നൽകി റമദാൻ പുണ്യ മാസത്തിന്റെ നാളുകളിൽ നടത്തിയ ഇഫ്താർ സംഗമത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുമുള്ള പല ശ്രദ്ധേയ വ്യക്തിത്വങ്ങൾ പങ്കെടുത്തു.
വലിപ്പച്ചെറുപ്പമില്ലാതെ പരസ്പരമുള്ള സ്നേഹവും സാഹോദര്യവും ഊട്ടി ഉറപ്പിക്കാനുള്ളതാണ് നോമ്പ് എന്നു ഇഫ്താർ സന്ദേശത്തിൽ അബ്ദുൾ ഹഖ് (Director, Disha Centre) അറിയിച്ചു.
ബഹ്റൈൻ കാൻസർ കെയർ ഗ്രൂപ്പ് ചെയർമാൻ ഡോ: പി വി ചെറിയാൻ, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ, ഐ സി ആർ എഫ് (ICRF) ചെയർമാൻ ഡോ: ബാബു രാമചന്ദ്രൻ, ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ, സോമൻ ബേബി (ബഹ്റൈൻ ട്രിബുൺ), രാജു കല്ലുംപുറം, ബിനു കുന്നന്താനം, ഗഫൂർ കൈപ്പമംഗലം, ബഷീർ അമ്പലായി, സുധീർ തിരുനിലത്ത്, പ്രവീൺ, ഫസൽ അൽ ഹഖ്, ഷെമിലി പി ജോൺ, മണിക്കുട്ടൻ, സാബു ചിറമേൽ, അനു കെ വര്ഗീസ്, ജ്യോതിഷ് പണിക്കർ, ജേക്കബ് തേക്കുതോട്, ഡോ: മുഹമ്മദ്, സയ്യദ് അലി മുഹമ്മദ്, സുരേഷ് പുത്തൻവിളയിൽ, മിനി മാത്യു തുടങ്ങിയവർ ഇഫ്താർ മീറ്റിൽ പങ്കെടുത്തു ആശംസകൾ അറിയിച്ചു.
പ്രസിഡന്റ് വിഷ്ണു വി, സെക്രട്ടറി സുഭാഷ് തോമസ്, ട്രഷറർ വർഗീസ് മോടിയിൽ, കോഓർഡിനേറ്റർ അനിൽ, മോനി ഒടികണ്ടത്തിൽ, സഖറിയ സാമുവേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.