മനാമ: ബഹ്റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മൂന്നാമത് 20- 20 നാടൻ പന്തുകളി ടൂർണമെന്റ് ബഹ്റൈൻ ന്യൂ സിഞ്ച് മൈതാനിയിൽ ആരംഭിച്ചു.”മഹിമ ഇലക്ടിക്കൽസ്” സ്പോൺസർ ചെയ്യുന്ന ട്രോഫിക്ക് വേണ്ടിയുള്ള മത്സര പരമ്പരയ്ക്ക് നാടൻ പന്തുകളി ഇതിഹാസ താരം കെ ഇ ഈശോ ഈരേച്ചേരിൽ ഉത്ഘാടനം നിർവഹിച്ചു. മത്സര പരമ്പരയിൽ വാകത്താനം, മണർകാട്, പാമ്പാടി, ചമ്പക്കര, മാങ്ങാനം ടീമുകൾ പങ്കെടുക്കും. വാശിയേറിയ ഉത്ഘാടമത്സരത്തിൽ ചമ്പക്കര ടീമിനെ പരാജയപ്പെടുത്തി മാങ്ങാനം ടീം ജേതാക്കളായി. മത്സരപരമ്പരയുടെ സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ ഏപ്രിൽ മാസം ആദ്യ വാരത്തോടെ നടക്കുമെന്ന് ബഹ്റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി