ബഹ്റൈനിൽ 2021/2022 സ്കൂൾ വർഷത്തിന്റെ പ്രീ-സെക്കൻഡറി ഘട്ടങ്ങളിലേക്കുള്ള സായാഹ്ന വിദ്യാഭ്യാസ പരിപാടികൾക്കായി രജിസ്ട്രേഷൻ ആരംഭിക്കുന്നതായി വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. ഓൺലൈൻ ഫോം വഴിയുള്ള രജിസ്ട്രേഷൻ ജൂലൈ 13 മുതൽ ഓഗസ്റ്റ് 13 വരെ നടക്കും. കഴിഞ്ഞ അധ്യയന വർഷം 2020/2021 മുതൽ സായാഹ്ന വിദ്യാഭ്യാസത്തിൽ ചേരുന്ന വിദ്യാർത്ഥികൾ സ്വയമേ രജിസ്റ്റർ ചെയ്യപ്പെടും. 15 വയസോ അതിൽ കൂടുതലോ പ്രായമുള്ള പുതിയ വിദ്യാർത്ഥികൾക്കായാണ് രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നത്.
