
മസ്കറ്റ്: ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസഫിന്റെ രക്ഷാകര്‍തൃത്വത്തില്‍ മസ്കറ്റിലെ ഒമാന്‍ അവന്യൂസ് മാളില്‍ ഒമാനി-ബഹ്റൈനി ബസാര്‍ തുറന്നു.
ചടങ്ങില്‍ ഒമാനിലെ ബഹ്റൈന്‍ അംബാസഡര്‍ ഡോ. ജുമാ ബിന്‍ അഹമ്മദ് അല്‍ കഅബിയും ഒമാനി-ബഹ്റൈന്‍ ഫ്രണ്ട്ഷിപ്പ് അസോസിയേഷന് ചെയര്‍വുമണ്‍ റുദൈന ബിന്ത് അമര്‍ അല്‍ ഹജ്രിയയും പങ്കെടുത്തു.
ഒമാനിലെ ബഹ്റൈന്‍ എംബസിയുമായി സഹകരിച്ച് ഒമാനി-ബഹ്റൈനി ഫ്രണ്ട്ഷിപ്പ് അസോസിയേഷന് സംഘടിപ്പിക്കുന്ന ഈ പ്രദര്‍ശനം മാര്‍ച്ച് 26 വരെ നീണ്ടുനില്‍ക്കും. ഒമാനില്‍നിന്ന് 17ഉം ബഹ്റൈനില്‍നിന്ന് 13ഉം സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന പ്രദര്‍ശനത്തില്‍ വസ്ത്രങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, പരമ്പരാഗത മധുരപലഹാരങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുണ്ട്. ബഹ്റൈന്‍-ഒമാന്‍ ബന്ധം മെച്ചപ്പെടുത്തുക, സംരംഭകരെ പിന്തുണയ്ക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, വ്യാപാര പങ്കാളിത്തം വര്‍ദ്ധിപ്പിക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം.
