മനാമ: ബഹ്റൈൻ നവകേരള ബഹ്റൈൻ മീഡിയ സിറ്റിയുമായി ചേർന്ന് ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. പായസ മത്സരം, പൂക്കളംബഹ്റൈൻ നവകേരള ഓണാഘോഷം സംഘടിപ്പിച്ചു, കലാപരിപാടികൾ എന്നിവയോടെയാണ് ഒാണാഘോഷം നടത്തിയത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ കേന്ദ്ര കൺട്രോൾ കമീഷൻ അംഗം പന്ന്യൻ രവീന്ദ്രൻ, ബിനോയ് വിശ്വം എം.പി, മന്ത്രിമാരായ കെ. രാജൻ, ചിഞ്ചു റാണി, ജി.ആർ. അനിൽ, പി. പ്രസാദ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സി.പി.ഐ നേതാക്കളായ സത്യൻ മൊകേരി, പി.പി. സുനീർ, പ്രമുഖ സിനിമാ സീരിയൽ നടൻ ജയൻ ചേർത്തല, ഡോ. ഫമീൽ ഏറാണിക്കൽ (അൽ ഹിലാൽ ഹോസ്പിറ്റൽ) എന്നിവർ ആശംസകൾ നേർന്നു.
ബഹ്റൈൻ നവകേരള പ്രസിഡൻറ് ഇ.ടി ചന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന പൊതു പരിപാടിയിൽ ലോക കേരള സഭാഗം ബിജു മലയിൽ, ഫ്രാൻസിസ് കൈതാരത്ത് എന്നിവർ സംസാരിച്ചു. ജേക്കബ് മാത്യു, എൻ.കെ. ജയൻ, അസീസ് ഏഴാംകുളം, ശ്രീജിത്ത് മൊകേരി, പ്രവീൺ, രജീഷ്, എം.സി. പവിത്രൻ, സുനിൽ ദാസ്, രാമത്ത് ഹരിദാസ്, ബിജു ജോൺ, എ.കെ സുഹൈൽ, അജയകുമാർ, ലസിത ജയൻ, ജിഷ ശ്രീജിത്ത്, ഷിദ പ്രവീൺ എന്നിവർ നേതൃത്വം നൽകി. കോഓഡിനേഷൻ സെക്രട്ടറി ഷാജി മൂതല സ്വാഗതവും കേന്ദ്ര കമ്മിറ്റി സെക്രട്ടറി റൈസൺ വർഗീസ് നന്ദിയും പറഞ്ഞു.