മനാമ: ബഹ്റൈൻ നവകേരളയുടെ ആഭിമുഖ്യത്തിൽ മെയ് ദിനം ആചരിച്ചു. മനാമ, സഗയ റസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ നവകേരള കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് എൻ.കെ.ജയൻ അദ്ധ്യക്ഷത വഹിച്ചു. കോഡിനേഷൻ സെക്രട്ടറി ഷാജി മൂതല ഉൽഘാടനം ചെയ്തു. എ.കെ. സുഹൈൽ മെയ് ദിന സന്ദേശം നൽകി.

രാമത്ത് ഹരിദാസ് .ഇ.ടി. ചന്ദ്രൻ , എ.വി.പ്രസന്നൻ . എന്നിവർ ആശംസ നേർന്നു. ജോവിറ്റ മറിയ ജേക്കബ്ബ് കാവ്യാലാപനം നടത്തി. ഉണ്ണി സോപാനം സ്വാഗതവും, സുനിൽ ദാസ് നന്ദിയും പറഞ്ഞു.
