മനാമ: കേരളത്തിൻറെ ആദർശരാഷ്ട്രീയത്തിൻറെ പ്രതിരൂപമായിരുന്ന മുൻമുഖ്യമന്ത്രി പി.കെ.വാസുദേവൻനായരുടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ കേരളത്തിലെ സ്ഥാപകനേതാക്കളിലൊരാളും പണ്ഡിതനും വാഗ്മിയുമായ സ: എൻ ഇ ബാലറാമിനെയും അനുസ്മരിച്ചു.
അനുസ്മരണ സമ്മേളനം കേരള നിയമസഭയുടെ ഡെ.സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
ഓൺലൈനായി നടന്ന പരിപാടിയിൽ മനാമ മേഖലാ സെക്രട്ടറി രജീഷ് പട്ടാഴി സ്വാഗതം പറഞ്ഞു. അസീസ് ഏഴാംകുളം അദ്ധ്യക്ഷനായിരുന്നു. പരിപാടിക്ക് അഭിവാദ്യമർപ്പിച്ച് കോർഡിനേഷൻ സെക്രട്ടറി ഷാജി മൂതലാ, നവകേരള സെക്രട്ടറി റെയ്സൺ വർഗീസ്, പ്രസിഡൻറ് ഇ ടി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ മേഖലാ കമ്മറ്റികളെ പ്രതിനിധീകരിച്ച്പ്രവീൺ, എ കെ സുഹൈൽ എന്നിവർ സംസാരിച്ചു. ജേക്കബ് മാത്യു നന്ദി പറഞ്ഞു.