മനാമ: ബഹ്റൈന്റെ 50ാത് ദേശീയ ദിനത്തോടനുബന്ധിച്ച് ബഹ്റൈൻ പോസ്റ്റ് പുതിയ സ്റ്റാമ്പ് പുറത്തിറക്കി. ഒരു ദീനാറിൻറെ സ്റ്റാമ്പും നാല് ദീനാർ വിലവരുന്ന നാല് സ്റ്റാമ്പുള്ള കാർഡുമാണ് പുറത്തിറക്കിയത്. രാജ്യത്തെ മുഴുവൻ പോസ്റ്റ് ഓഫിസുകളിലും ഇവ ലഭ്യമാണ്.
