മനാമ: മുഹറഖ് മലയാളി സമാജം മുറൂജ് സ്റ്റാഫ് മജ്ലിസിൽ വെച്ച് വിഷു ഈസ്റ്റർ ഈദ് ആഘോഷം സംഘടിപ്പിച്ചു. എം എം എസ് അംഗങ്ങളും, അൽ മുറൂജ് സ്റ്റാഫുകളും പങ്കെടുത്ത പ്രോഗ്രാമിന് പ്രസിഡന്റ് അൻവർ നിലമ്പൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ലത്തീഫ് കോളിക്കൽ സ്വാഗതം പറഞ്ഞു. മുൻ പ്രസിഡന്റ് അനസ് റഹീം,അൽ മുറൂജ് അസിസ്റ്റന്റ് മാനേജർ ഷഫീഖ് എന്നിവർ ആശംസകൾ അർപ്പിച്ചു.
മെബർഷിപ് സെക്രട്ടറി ഹരി കൃഷണൻ,എക്സിക്യൂട്ടീവ് അംഗം സാദത്ത് കരിപ്പാക്കുളം പ്രോഗ്രാം കോർഡിനേറ്റ് ചെയ്തു. അനീഷ് കുമാർ, സുനിൽ മാത്യു,ആഷിഖ്, അത്തീഖ്, ആൻമരീയ, ആൻഡ്രിയ, എലൻ എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു. ലിപിൻ ജോസ്, പ്രമോദ് വടകര, മുജീബ് വെളിയംകോട് ബിജിൻ ബാലൻ,പ്രമീജ് കുമാർ,ഷാഫി, മൊയ്ദീൻ, ഷംഷാദ് അബ്ദുറഹിമാൻ, ബാഹിറ അനസ്, ഷൈനി മുജീബ്, നിഷി റഫീഖ് എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി . ട്രഷറർ അബ്ദുറഹിമാൻ കാസർകോഡ് നന്ദിയും പറഞ്ഞു.