
മനാമ: അന്താരാഷ്ട്ര വളണ്ടിയർ ദിനത്തോടനുബന്ധിച്ച് ബഹ്റൈൻ സാമൂഹിക വികസന മന്ത്രാലയം അന്താരാഷ്ട്ര വളണ്ടിയർ പ്രദർശനം സംഘടിപ്പിച്ചു.
ദിയാർ അൽ മുഹറഖിലെ മറാസി ഗലേറിയയിൽ നടന്ന പരിപാടിയിൽ സാമൂഹിക വികസന മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി സിയാദ് ആദിൽ ദർവിഷ് പങ്കെടുത്തു. ബഹ്റൈനിലുടനീളമുള്ള വിവിധ സാമൂഹിക സംഘടനകൾ പ്രദർശനത്തിൽ പങ്കാളികളായി.
സന്നദ്ധപ്രവർത്തനത്തിന് പരമാവധി പ്രഭാവം സൃഷ്ടിക്കുന്നതിന് സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ മേഖല, സാമൂഹിക സംഘടനകൾ എന്നിവയുമായി മന്ത്രാലയം സഹകരണം തുടരുകയാണെന്ന് അണ്ടർസെക്രട്ടറി പറഞ്ഞു. സാമൂഹിക സംഘടനകൾ അവരുടെ സന്നദ്ധസേവന പരിപാടികളും സാമൂഹിക സംരംഭങ്ങളും പ്രദർശിപ്പിച്ചു.


