
മനാമ: വേനൽക്കാലത്ത് ചൂട് കൂടുന്നതിന്റെ ആഘാതത്തിൽനിന്ന് തൊഴിലാളികളെ സംരക്ഷിക്കണമെന്ന് ബഹ്റൈനിലെ തൊഴിലുടമകളോട് തൊഴിൽ മന്ത്രാലയം അഭ്യർത്ഥിച്ചു.
ചൂട് കൂടുന്നതിന്റെ ആഘാതം ശ്രദ്ധിച്ചില്ലെങ്കിൽ അത് ഗുരുതരമായ അപകട സാധ്യതകൾക്കും ചിലപ്പോൾ മരണത്തിന് തന്നെയും ഇടയാക്കിയേക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ചൂട് കാരണമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണങ്ങൾ കണ്ടാൽ 999 എന്ന നമ്പറിൽ വിളിച്ചാൽ അടിയന്തര സഹായം ലഭ്യമാണ്.
ഈ അപകട സാധ്യതകളൊഴിവാക്കാൻ ബഹ്റൈൻ 2005 മുതൽ കർശന നടപടികൾ സ്വീകരിച്ചുവരികയാണ്. എല്ലാ വർഷവും ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ തുറസായ സ്ഥലങ്ങളിൽ ഉച്ചയ്ക്ക് 12 മണി മുതൽ നാലു മണി വരെ ജോലി ചെയ്യിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഈ നിരോധനം ലംഘിക്കുന്ന തൊഴിലുടമകൾക്ക് മൂന്നു മാസം വരെ തടവും 500 മുതൽ 1,000 ദിനാർ വരെ പിഴയും ലഭിക്കും.
