മനാമ: ബഹ്റൈനിലെ മെഡിക്കൽ ഗ്രൂപ്പുകളുടെ ക്രിക്കറ്റ് ടൂർണ്ണമെൻറിന്റെ ഭാഗമായി സംഘടിപ്പിച്ച ബഹ്റൈൻ മെഡികോ ക്രിക്കറ്റ് ലീഗ് 2023-24 ൽ , അൽ റബീഹ് മെഡിക്കൽ സെൻറർ ചാമ്പ്യൻമാരായി. ബുസൈത്തീൻ ഗ്രൗണ്ടിൽ വെച്ച് നടന്ന വാശിയേറിയ കലാശ പോരാട്ടത്തിൽ റോയൽ സ്ട്രൈക്കേഴ്സിനെ പരാചയപ്പെടുത്തിയാണ് അൽ റബീഹ് എ.ഇ ചാമ്പ്യൻമാരായത്.
ടൂർണ്ണമെൻറിലെ മികച്ച താരമായി അൽ റബീഹ് മെഡിക്കൽ സെൻററിലെ ദിജിൽ പയ്യന്നൂരിനെയും ഫൈനൽ മത്സരത്തിലെ മികച്ചതാരമായി അർഷാദിനെയും തിരഞ്ഞെടുത്തു. അൽ റബീഹിനെ വിജയത്തിലേക്ക് നയിച്ച എല്ലാ അംഗങ്ങൾക്കും സിഇഒ നൗഫൽ അടാട്ടിൽ , ജനറൽ മേനേജർ ഷെഫീൽ എന്നിവർ ആശംസകൾ നേർന്നു.