മനാമ: ബഹറിൻ മീഡിയ സിറ്റിയിൽ വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള തൊഴിലാളികൾക്കായി സമൂഹ നോമ്പുതുറ സംഘടിപ്പിക്കുന്നു. ഏപ്രിൽ മാസം അഞ്ചാം തീയതി വെള്ളിയാഴ്ച വൈകുന്നേരം ബഹറിൻ മീഡിയ സിറ്റിയിൽ വച്ച് വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള 500 -ലധികം തൊഴിലാളികൾക്കായി സമൂഹ നോമ്പുതുറ സംഘടിപ്പിക്കുമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി സാമൂഹിക പ്രവർത്തകൻ സയ്യദ് ഹനീഫ ചെയർമാനായി, ഡോക്ടർ പി വി ചെറിയാന്റെ രക്ഷാകർതൃത്വത്തിൽ വിപുലമായ സംഘാടകസമിതി രൂപീകരിക്കപ്പെട്ടു. സാമൂഹിക പ്രവർത്തകരായ സുനിൽ ബാബു, അജിത് കുമാർ, അജി പി ജോയ് എന്നിവർ വൈസ് ചെയർമാൻമാരായും, അൻവർ നിലമ്പൂർ ജനറൽ കൺവീനറായും പ്രവർത്തിക്കും.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു