
മനാമ: ബഹ്റൈൻ മാർത്തോമ്മാ ഇടവകയുടെ ഡിസംബർ 6,7,8 തീയതികളിൽ നടത്തപ്പെടുന്ന ത്രിദിന കൺവൻഷനും ഡിസംബർ 9 ന് ക്രമീകരിക്കപെട്ടിരിക്കുന്ന 59ാം ഇടവകദിന – വജ്രജൂബിലി ആഘോഷങ്ങളുടെ ഉത്ഘാടനത്തിനുമായി ബഹ്റൈൻ മാർത്തോമ്മാ ഇടവകയിലേക്ക് ആഗതനായ മാർത്തോമ്മാ സന്നദ്ധസുവിശേഷക സംഘം പ്രസിഡൻ്റും സിങ്കപ്പൂർ – മലേഷ്യ – ഓസ്ട്രേലിയ – ന്യൂസിലൻഡ് ഭദ്രാസനങ്ങളുടെ അദ്ധ്യക്ഷൻ അഭിവന്ദ്യ
ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് തിരുമേനിയെ ബഹ്റൈൻ മാർത്തോമ്മാ ഇടവക വികാരി റവ. ഡേവിഡ് വി. ടൈറ്റസ് , സെന്റ് പോൾസ് മാർത്തോമ്മാ ഇടവക വികാരി റവ. മാത്യു ചാക്കോ , ബഹ്റൈൻ മാർത്തോമ്മാ ഇടവക സഹ വികാരി റവ.ബിബിൻസ് മാത്യുസ് ഓമനാലി എന്നിവർ ചേർന്ന് പൂച്ചെണ്ട് നൽകി സ്വീകരിച്ചു.

ബഹ്റൈൻ മാർത്തോമ്മാ ഇടവക ഔദ്യോഗിക ഭാരവാഹികൾ , സെന്റ് പോൾസ് ഇടവക ഔദ്യോഗിക ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.
