മനാമ: വിശുദ്ധ ആരാധനയ്ക്കു ശേഷം മാർത്തോമ്മാ കോംപ്ലെക്സിലെ കോമ്പൗണ്ടില്‍ ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ബഹ്റിൻ മാർത്തോമ്മാ യുവജനസഖ്യംവൈസ് പ്രസിഡന്റ് റവ. ബിബിൻസ് മാത്യൂസ് ഓമനാലി അച്ചന്റെ നേതൃത്വത്തിൽ , സഖ്യം ഭാരവാഹികൾ , ഇടവക ഭാരവാഹികൾ , സഖ്യം അംഗങ്ങൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ വ്യക്ഷതൈകള്‍ നട്ടു. തുടർന്ന് മാർത്തോമ്മാ കോംപ്ലെക്സിലെ ഗ്രൗണ്ട് ഫ്ലോർ ഹാളിൽ ഇന്ററാക്ടീവ് സെഷൻ, മൈം എന്നിവ നടത്തപെട്ടു.
റവ. ബിബിൻസ് മാത്യൂസ് ഓമനാലി അധ്യക്ഷത വഹിച്ച യോഗത്തിൽ , കുമാരി മഹിമ സൂസൻ തോമസ്, കുമാരി ഹെബ എൽസ ബിജു എന്നിവർ ഇന്ററാക്ടീവ് സെഷനു നേതൃത്വം നല്കി. പരിസ്ഥിതി സംരക്ഷണത്തെ ആസ്പദമാക്കി യുവജനങ്ങൾ മൈം സംഘടിപ്പിച്ചു. സഖ്യം സെക്രട്ടറി ജോബി എം. ജോൺസൺ സ്വാഗതവും, കൺവീനർ ഹന്ന റേച്ചൽ എബ്രഹാം കൃതജ്ഞത അറിയിക്കുകയും ചെയ്തു.