മനാമ: 50-ാ൦ ബഹ്റിന് ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ 77-ാം തീയതി വെള്ളിയാഴ്ച രാവിലെ 10:30ന് ബഹ്റിന് മാര്‍ത്തോമ്മാ ഇടവകയുടെ സനദ് മാര്‍ത്തോമ്മാ കോംപ്ലക്സില്‍ “ ശുക്റേന്‍ ബഹ്റിന്” എന്ന പേരില്‍ സംഘടിപ്പിച്ച
പ്രനഡഗംഭീരമായ പൊതു സമ്മേളനം ബഹ്റിന് പാര്‍ലമെന്റ് അംഗം – അമ്പാസഡർ ഓഫ് പീസ് ഡോ. മസുമ ഹസന് അബ്ദുള്‍ റഹീം ഉദ്ഘാടനം ചെയ്തു.
ബഹ്റിന്റേയും ഇന്‍ഡ്യയുടേയും ദേശീയ ഗാനത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ ഇടവക വികാരി റവ. ഡേവിഡ് വി. ടൈറ്റസ് അദ്ധ്യക്ഷനായിരുന്നു.
ഇടവകയിലെ മുതിര്‍ന്ന അംഗം ജോണ്‍ ജോര്‍ജ്ജ് കെ പ്രാരംഭ പ്രാര്‍ത്ഥനയും സെക്രട്ടറി സണ്‍സി ചെറിയാന് സ്വാഗത പ്രസംഗവും സഹവികാരി റവ. വി.പി. ജോണ്‍, ട്രസ്റ്റി ബിജു കുഞ്ഞച്ചന് എന്നിവര്‍ ആശംസകളും പ്രോഗ്രാം കണ്‍വീനര്‍ ബിജു മാത്യു കൃതജ്ഞതാ പ്രകാശനവും ഭ്രദാസന അസംബ്ലി അംഗം ലിസി ജോസ് സമാപന പ്രാര്‍ത്ഥനയും നടത്തി.
ഇടവക വൈസ് പ്രസിഡന്റ് കുരുവിള വര്‍ക്കി, ആത്മായ ശുശ്രൂഷകരായ സുനില്‍ ജോണ്‍, ജോര്‍ജ്ജ് കോശി, കൈസ്ഥാന സമിതി അംഗങ്ങള്‍, പ്രാര്‍ത്ഥനാ ഗ്രുപ്പുകളുടേയും പോഷക സംഘടനകളുടേയും ഭാരവാഹികള്‍ എന്നിവര്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഹന്നാ എലിസബത്ത് റെജി അവതാരകയായിരുന്ന സമ്മേളനത്തില്‍ സണ്‍ഡേ സ്കൂള്‍ ഗായക സംഘം ഗാനങ്ങള്‍ ആലപിച്ചു.