മനാമ: ഭിന്നശേഷിയുള്ളവരുടെ പരിപാലനത്തിനായുള്ള ബഹ്റൈനിലെ ഉന്നത സമിതി ‘നല്ല നാളേക്കായി ഐക്യപ്പെടുക’ എന്ന പ്രമേയത്തിൽ അന്തർദേശീയ ഭിന്നശേഷി ദിനാചരണ പരിപാടി സംഘടിപ്പിച്ചു.
സാമൂഹിക വികസന മന്ത്രാലയം അണ്ടർ സെക്രട്ടറി സഹർ റാഷിദ് അൽ മന്നായ്, കമ്മിറ്റി അംഗങ്ങൾ, ബന്ധപ്പെട്ട സംഘടനകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ഭിന്നശേഷിക്കാരെ ശാക്തീകരിക്കാനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനുമായി മേഖലകളിലുടനീളമുള്ള സഹകരണത്തിനുള്ള ഒരു വേദിയെന്ന നിലയിൽ ഈ പരിപാടിക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് അൽ മന്നായ് പറഞ്ഞു.
രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിലും കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ തുടർച്ചയായ പിന്തുണയോടെയും സമഗ്ര വികസന പ്രക്രിയയുടെ ഭാഗമായി ഭിന്നശേഷിയുള്ളവർക്ക് സേവനങ്ങൾ നൽകുന്നതിൽ ബഹ്റൈൻ മുൻനിര മാതൃകയാണെന്നും അൽ മന്നായ് അഭിപ്രായപ്പെട്ടു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി