മനാമ: ബഹ്റൈൻ മലയാളി ഫോറം അകാലത്തിൽ കോവിഡ് ജീവൻ അപഹരിച്ച പ്രശസ്ത നാടകകലാകാരൻ ദിനേശ്കുറ്റിയിലിൻ്റെ രണ്ടാം ചരമവാർഷിക ദിനം ആചരിച്ചു.സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റെസ്സ്റ്റോറൻ്റിൽ സംഘടിപ്പിക്കപ്പെട്ട സ്മരണാഞ്ജലിയിൽ വിവിധ തുറകളിൽ ഉള്ളവർ ദിനേശ് എന്ന കലാകാരനെ ഓർത്തെടുത്തു. ബഹ്റൈൻ എൻ എസ് എസ് സെക്രട്ടറി സതീഷ് നായർ, ഐവൈ സിസി മുൻ പ്രസിഡൻ്റ് ബ്ലസ്സൺ മാത്യു, മുതിർന്ന നാടക പ്രവർത്തക ജയാ ഉണ്ണികൃഷ്ണൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ബഹ്റൈൻ മലയാളി ഫോറം പ്രസിഡൻ്റ് ബാബു കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ദീപ ജയചന്ദ്രൻ സ്വാഗതം പറഞ്ഞു.
അനുസ്മരണ പരിപാടി കൺവീനർ രാമത്ത് ഹരിദാസ്, വടകര സൗഹൃദ വേദി പ്രസിഡ ൻ്റ് ആർ പവിത്രൻ, മനോഹരൻ പാവറട്ടി, ഇ.വി രാജീവൻ, അനിൽ മാടപ്പള്ളി, ഷാജഹാൻ, ജഗദീഷ് ശിവൻ, ഹരീഷ് മേനോൻ, രാജീവ് വെള്ളിക്കോത്ത്, സെയ്ദ് അലി, അബ്ദുൾ സലാം, വിനോദ് ആറ്റിങ്ങൽ,അൻവർ നിലമ്പൂർ, സതീഷ് മുതലയിൽ, രാജി ചന്ദ്രൻ തുടങ്ങിയ നിരവധി പേർ ദിനേശ് എന്ന കലാകാരൻ്റെ ഓർമ്മകൾ പങ്കുവച്ചു.ബഹ്റൈൻ മലയാളി ഫോറം എക്സിക്യൂട്ടീവ് അംഗങ്ങളും ദിനേശിൻ്റെ സുഹൃത്തുക്കളും ഒത്തുചേർന്ന ചടങ്ങിൽ ബബിന സുനിൽ നന്ദി രേഖപ്പെടുത്തി . സൈജു എം ചടങ്ങ് നിയന്ത്രിച്ചു.