മനാമ: ബഹ്റൈനിലെ മാധ്യമ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പ്രമുഖ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ബഹ്റൈൻ മലയാളി മീഡിയ ഫോറം (BMMF) ” ടുഗദർ വി കെയർ” ന് ആയി വൺ ബഹ്റൈൻ ഹോസ്പിറ്റാലിറ്റി എന്ന ചാരിറ്റി പ്രവർത്തകരുടെയും മാരിയറ്റ് ഇന്റർനാഷണൽ ഹോട്ടലിൻറെയും സഹകരണത്തോടെ ഭക്ഷണകിറ്റുകൾ വിതരണം ചെയ്തു. കോവിഡ് 19 മൂലം തൊഴിൽ രഹിതരും ഭക്ഷണത്തിന് ബുദ്ധിമുട്ടനുഭവിക്കുന്നവരെയും കണ്ടെത്തി BMMF ഭക്ഷണകിറ്റുകൾ തുടർന്നും വിതരണം ചെയ്യും.
വൺ ബഹ്റൈൻ ഹോസ്പിറ്റാലിറ്റി ജനറൽ മാനേജർ ആൻറണി പൗലോസ്, മാരിയറ്റ് എക്സിക്യൂട്ടീവ് അപ്പാർട്ട്മെൻറ് ജനറൽ മാനേജർ ഹൊസൈൻ ഗാരൻ എന്നിവർക്ക് പുറമേ മാധ്യമ പ്രവർത്തകരും പങ്കെടുത്തു. വരും ദിനങ്ങളിലും ഭക്ഷണവിതരണവും, തൊഴിൽ പ്രശ്നങ്ങൾ ഉൾപ്പടെ ബഹ്റൈൻ മലയാളി സമൂഹത്തിലെ പ്രശ്നങ്ങളിൽ സജീവ ഇടപെടലുകൾ ഉണ്ടാകും എന്ന് അംഗങ്ങൾ വ്യക്തമാക്കി.
കൂടുതൽ വിവരങ്ങൾക്ക് 36219358, 36658390, 33483381എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ബഹറൈൻ മലയാളി മീഡിയ ഫോറം എസ്സ്ക്യൂട്ടീവ് അംഗങ്ങൾ
*സേതുരാജ് കടയ്ക്കൽ(സ്റ്റാർവിഷൻ ന്യൂസ്, മാതൃഭൂമി ന്യൂസ് ടീവി)
*രാജീവ് വെള്ളിക്കോത്ത് (4 പി.എം.ന്യൂസ് )
*ജോമോൻ കുരിശിങ്കൽ (ഫ്ളവേഴ്സ്, 24 ന്യൂസ്,പ്രവാസിവിഷൻ)
*അശോക് കുമാർ (മാതൃഭൂമി ന്യൂസ് പേപ്പർ )
*ബിജു ഹരിദാസ് (ഡെയിലി ട്രിബുൺ)
*സുബീഷ് കുമാർ (ബഹ്റൈൻ ദിസ് മന്ത് മാഗസിൻ )
*സനുരാജ് (സ്റ്റാർവിഷൻ ഇംഗ്ലീഷ് ന്യൂസ്)
* സന്ദീപ് (സ്റ്റാർവിഷൻ മലയാളം ന്യൂസ്)