
മനാമ: ബഹ്റൈനിൽ നവംബർ 2 മുതൽ 9 വരെ
ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) നടത്തിയ പരിശോധനയിൽ നിയമം ലംഘിച്ചു ജോലി ചെയ്യുന്നതായി കണ്ടെത്തിയ 257 വിദേശികളെ നാടുകടത്തി. ഈ കാലയളവിൽ എൽ.എം.ആർ.എ. 1,481 പരിശോധനാ കാമ്പയിനുകൾ നടത്തി. ക്രമരഹിതമായി ജോലി ചെയ്ത 30 തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. എല്ലാ ഗവർണറേറ്റുകളിലെയും വിവിധ കടകളിൽ പരിശോധനകൾ നടത്തിയതായി അതോറിറ്റി അറിയിച്ചു.
