
മനാമ: ബഹ്റൈനിൽ നാളെ അതിശക്തമായ ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലവസ്ഥ അധികൃതർ മുന്നറിയിപ്പ് നൽകി. കാറ്റിന്റെ വേഗത കുറയുന്നതിനാൽ ചൂട് കൂടുതലായി അനുഭവപ്പെടാനും സാധ്യതയുണ്ട്. താപനില 46 ഡിഗ്രി വരെ ഉയരുവാനും, ഈർപ്പം 75% എത്താനും സാധ്യതയുണ്ട്. ജലാംശം നിലനിർത്താനും നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാനും സുരക്ഷിതരായിരിക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും എടുക്കാനും അധികൃതർ അറിയിച്ചു.
