
മനാമ: ബഹ്റൈനിൽ 2024ലെ എഡിക്റ്റ് (2) പ്രകാരം, സ്പാംഗിൾഡ് എംപറർ (ഷാരി), മുയൽ മത്സ്യം (സാഫി), സീബ്രീം (ആൻഡാഗ്) എന്നിവയെ പിടിക്കുന്നതിനുള്ള സീസണൽ നിരോധനം ഏപ്രിൽ 1 മുതൽ മെയ് 31 വരെ നീക്കിയതായി സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് (എസ്.സി.ഇ) അറിയിച്ചു.
സമുദ്രവിഭവങ്ങൾ സംരക്ഷിക്കാനും പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കാനും ആവാസവ്യവസ്ഥയെ പുനരധിവസിപ്പിക്കാനും പ്രാദേശിക വിപണികളിൽ ലഭ്യമായ സമുദ്രജീവികളുടെ അളവും വൈവിധ്യവും വർദ്ധിപ്പിക്കാനുമുള്ള ബഹ്റൈന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായായിരുന്നു നിരോധനമെന്ന് എസ്.സി.ഇ. വ്യക്തമാക്കി.


