മനാമ: ഭൂകമ്പത്തിൽ നാശം വിതച്ച തുർക്കിക്കും സിറിയയ്ക്കും പിന്തുണയുമായി ബഹ്റൈൻ സംഭാവന കാമ്പയിൻ ആരംഭിച്ചു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദേശത്തെ തുടർന്നാണ് സംഭാവനകൾ നൽകുന്നതെന്ന് മാനുഷിക പ്രവർത്തനത്തിനും യുവജനകാര്യത്തിനുമുള്ള രാജാവിന്റെ പ്രതിനിധിയും റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ (ആർഎച്ച്എഫ്) ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ പറഞ്ഞു. ആയിരക്കണക്കിന് ആളുകൾ മരിക്കുകയും വൻ നാശം വിതയ്ക്കുകയും ചെയ്ത വിനാശകരമായ ഭൂകമ്പത്തെത്തുടർന്ന് തുർക്കിക്കും സിറിയയ്ക്കും അടിയന്തര മാനുഷിക ദുരിതാശ്വാസ സഹായം നൽകാൻ രാജാവ് നിർദ്ദേശം നൽകിയിരുന്നു. കാമ്പെയ്നിന്റെ മേൽനോട്ടം വഹിക്കുന്നതിന് റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അൽ സയ്യിദിനെ എക്സിക്യൂട്ടീവ് ചീഫ് ആയി നിയമിച്ചു. ഭൂകമ്പത്തിൽ നാശനഷ്ടം സംഭവിച്ച ആളുകൾക്ക് പിന്തുണ നൽകാൻ അദ്ദേഹം സ്വകാര്യ മേഖലാ കമ്പനികളോടും ആളുകളോടും അഭ്യർത്ഥിച്ചു.
Trending
- എറണാകുളത്ത് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു
- ‘ഒരു രാജ്യം, ഒരു സബ്സ്ക്രിപ്ഷന്’ പദ്ധതിക്ക് തുടക്കം.
- പൂവച്ചല്‍ സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കത്തിക്കുത്ത്; കുത്തേറ്റ പ്ലസ് ടു വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍
- കേരളത്തിന്റെ കലാമാമാങ്കത്തിന് ആവേശോജ്ജ്വല തുടക്കം
- ചോദ്യക്കടലാസ് ചോര്‍ച്ച: ഷുഹൈബിന്റെ ജാമ്യഹര്‍ജിയില്‍ തിങ്കളാഴ്ച വിധി
- അഞ്ചലില്‍ യുവതിയെയും ഇരട്ട ചോരക്കുഞ്ഞുങ്ങളെയും കൊന്നു; 19 വര്‍ഷങ്ങള്‍ക്ക് ശേഷം മുന്‍ സൈനികര്‍ പിടിയില്‍
- ക്ഷേമ പെൻഷൻ തട്ടിപ്പിൽ നടപടി; 31 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ,
- ആചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ ക്ഷേത്രത്തില്‍ പോയാല്‍ മതിയെന്ന് മന്ത്രി ഗണേഷ് കുമാര്‍