മനാമ: മനാമ കെഎംസിസി ഹാളിൽ വെച്ച് നടന്ന പ്രവർത്തക കൺവൻഷനിൽ 2022-24 വർഷത്തെ പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു. യോഗത്തിൽ ജില്ലാ നേതാക്കൾ വിവിധ ഏരിയ പഞ്ചായത്ത് നേതാക്കൾ എന്നിവർ പങ്കെടുത്തു സംസ്ഥാന സിക്രട്ടറി അസ്ലം വടകര കൺവെൻഷൻ ഉത്ഘാടനം ചെയ്തു.
സദസ്സ് ഐക്യഖണ്ഡേന അംഗീകരിച്ച പാനൽ സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ധീൻ വെള്ളിക്കുളങ്ങര പ്രഖ്യാപിച്ചു. ഹമീദ് അയനിക്കാട്, ഇസ്ഹാഖ് വില്യാപ്പള്ളി, എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കരീം കുളമുള്ളതിൽ, അഷ്റഫ് അഴിയൂർ,മുസ്തഫ കരുവാണ്ടി, എസ്.കെ.നാസർ, മുനീർ ഒഞ്ചിയം,ഗഫൂർ നിടുന്തേരി എന്നിവർ സംസാരിച്ചു.
പുതുതായി വന്ന വടകര മണ്ഡലം കമ്മറ്റിയിൽ പ്രസിഡണ്ട്: അഷ്ക്കർ വടകര, ജനറൽ സെക്രട്ടറി: ഷൗക്കത്ത് അലി ഒഞ്ചിയം, ഓർഗ്ഗനൈസിങ് സെക്രട്ടറി: ഹാഫിസ് വള്ളിക്കാട്, ട്രഷറർ: ഷൈജൽ നരിക്കോത്ത്, വൈസ് പ്രസിഡണ്ടുമാരായി ഹുസ്സൈൻ വടകര, അൻസാർ കണ്ണൂക്കര, ഫാസിൽ ഉമർ അഴിയൂർ, വി.എം അബ്ദുൽ ഖാദർ പുതുപ്പണം, റഫീഖ് പുളിക്കൂൽ എന്നിവരും സിക്രട്ടറിമാരായി അഷ്കർ സികെ, അൻവർ വടകര, മൊയ്ദു കല്യോട്ട്, റഷീദ് വാഴയിൽ, സമീർ പി.പി എന്നിവരെ തിരഞ്ഞെടുത്തു.
ഉപദേശ സമതി അംഗങ്ങാളയി അസ്ലം വടകര, ഷംസുദ്ധീൻ വെള്ളികുളങ്ങര, കരീം കുളമുള്ളതിൽ, അഷ്റഫ് അഴിയൂർ, മുസ്തഫ കരുവാണ്ടി, നാവാസ് പറമ്പത്ത്, മുനീർ ഒഞ്ചിയം, എസ്.കെ നാസർ, മൂസഹാജി ഫദീല എന്നിവരെയും തിരഞ്ഞെടുത്തു.