
മൂന്നര പതിറ്റാണ്ടു കാലത്തിലേറെയായി പ്രവാസ ജീവിതം നയിച്ച്
ജോലിയിൽ നിന്ന് വിരമിച്ചു നാട്ടിലേക്ക് മടങ്ങുന്ന കെഎംസിസി ബഹ്റൈൻ തിരൂർ മണ്ഡലം പ്രസിഡന്റ് അഷ്റഫ് കുന്നത്തുപറമ്പിലിന് കെഎംസിസി ബഹ്റൈൻ തിരൂർ മണ്ഡലം കമ്മിറ്റി സ്നേഹാദരം നൽകി ആദരിച്ചു .
കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ല പ്രവർത്തക സംഗമത്തിൽ വെച്ചു കെഎംസിസി ബഹ്റൈൻ സ്റ്റേറ്റ് പ്രസിഡന്റ് ഹബീബ് റഹ്മാന്റെ സാനിധ്യത്തിൽ കെഎംസിസി ബഹ്റൈൻ മലപ്പുറം ജില്ല പ്രസിഡന്റ് ഇഖ്ബാൽ താനൂർ മൊമെന്റോ നൽകി ആദരിച്ചു.
ബഹ്റൈൻ കെഎംസിസി യുടെ നിറസാന്നിദ്ധ്യവും കെഎംസിസി യുടെ സജീവ പ്രവർത്തകനുമാണ് അഷ്റഫ് കുന്നത്തുപറമ്പിൽ . കൂടാതെ മലപ്പുറം ഡിസ്ട്രിക്ട് ഫോറം, ബഹ്റൈൻ തിരൂർ കൂട്ടായ്മ, മാപ്പിള കലാ അകാദമി ബഹ്റൈൻ ചാപ്റ്റർ തുടങ്ങി നിരവധി
സംഘടന കളിൽ ഭാരവാഹിത്വം വഹിച്ചു വരികയായിരുന്നു .
ദീർഘ കാലമായി മനാമ പോലിസ് കോർട്ടിൽ ജോലി ചെയ്ത് വരികയായിരുന്ന അഷ്റഫ് സാഹിബ് എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു.
കഴിഞ്ഞ ദിവസം കുടുംബ സമേതം താത്കാലികമായി നാട്ടിലേക്ക് മടങ്ങി. യാത്ര അയപ്പ് സംഗമത്തിൽ കെഎംസിസി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് റഫീഖ് തോട്ടക്കര, ജില്ല ജനറൽ സെക്രട്ടറി അലി അക്ബർ ഓർഗനൈസിങ് സെക്രട്ടറി റിയാസ്, ഉമ്മർ ഉൾപ്പെടെ മലപ്പുറം ജില്ല ഭാരവാഹികൾ,തിരൂർ മണ്ഡലം ജനറൽ സെക്രട്ടറി എം മൗസൽ മൂപ്പൻ തിരൂർ,
ട്രഷറർ റഷീദ് പുന്നത്തല, ഓർഗനൈസിങ് സെക്രട്ടറി
റമീസ് കല്പ, മണ്ഡലം ഭാരവാഹികൾ ആയ സുലൈമാൻ പട്ടർ നടക്കാവ്,താജു ചെമ്പ്ര, ഫാറൂഖ് തിരൂർ, ഇബ്രാഹിം പരിയാപുരം, മുനീർ ആതവനാട്, ഹുനൈസ് മാങ്ങാട്ടിരി, ശംസുദ്ധീൻ കുറ്റൂർ, റഷീദ് മുത്തൂർ, സലാം ചെമ്പ്ര എന്നിവർ സംബന്ധിച്ചു.


