
മനാമ: ബഹ്റൈൻ കെ എം സി സി കൊയിലാണ്ടി മണ്ഡലം ബലി പെരുനാളിനോട് അനുബന്ധിച്ച് കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ടി ടി ഇസ്മായിൽ സാഹിബിനെ പങ്കെടുപ്പിച്ചുകൊണ്ട് ഈദ് മെഹഫിൽ നടത്താൻ തീരുമാനിച്ചു. ജൂൺ 30 വെള്ളിഴായിച്ച വൈകുന്നേരം 4 മണിമുതൽ 10 മണിവരെ കെ എം സി സി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽവെച്ച് നടക്കുന്ന പരിപാടിയിൽ ബഹ്റൈനിലെ വിവിധ കാലകാരന്മാർ അവതരിപ്പിക്കുന്ന ഒപ്പന,കൊൽക്കളി,അറബിക്ക് ഡാൻസ്,ഇശൽ വിരുന്ന് എനിവ ഉണ്ടായിരിക്കുന്നതാണെന്ന് കൊയിലാണ്ടി മണ്ഡലം കെ എം സി സി നേതാക്കൾ അറിയിച്ചു.

