മനാമ: കാരുണ്യ പ്രവർത്തന മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന ബഹ്റൈൻ കെഎംസിസി മഞ്ചേശ്വരം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബങ്കര മഞ്ചേശ്വരം റഹ്മത്ത് മജൽ സീതി സാഹിബ് കോളനിയിൽ നിർമ്മാണം പൂർത്തീകരിച്ച പ്രഥമ ബൈത്തുറഹ്മ സമർപ്പണം സെപ്റ്റംബർ 22 വെള്ളിയാഴ്ച മൂന്നു മണിക്ക് സയ്യിദ് അതാഉള്ള തങ്ങൾ ഉദ്യവാർ നിർവഹിക്കും.
ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി താക്കോൽദാനം നിർവഹിക്കും. ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഹ്മാൻ, ട്രഷറർ മുനീർ ഹാജി, എംഎൽഎ എ.കെ.എം അഷ്റഫ്, അബ്ദുല്ലത്തീഫ് ഉപ്പള ഗേറ്റ്, കെഎംസി സംസ്ഥാന വൈസ് പ്രസിഡണ്ട് ഷാഫി പാറക്കട്ട, മുസ്ലിം ലീഗ് ജില്ല ഭാരവാഹികളായ ടി എ മൂസ, എം ബി യൂസഫ്, എം ഫോർ അബ്ദുൽ റഹ്മാൻ എം അബ്ബാസ്, ഹാരിസ് ചൂരി,മണ്ഡലം പ്രസിഡണ്ട് അസീസ് മരിക്ക, ജനറൽ സെക്രട്ടറി എ കെ ആരിഫ്, ട്രഷറർ യു കെ സൈഫുള്ള തങ്ങൾ, തുടങ്ങിയ മുസ്ലിം ലീഗിന്റെയും ബഹ്റൈൻ കെഎംസിസി നേതാക്കന്മാരും പോഷക സംഘടനകളുടെ ജില്ല മണ്ഡലം പഞ്ചായത്ത് നേതാക്കളും മറ്റും സംബന്ധിക്കും.
പ്രവർത്തന മേഖലയിൽ വിദ്യാഭ്യാസരംഗത്ത് സിഎ അനസ്തേഷ്യ കോഴ്സുകളിൽ പഠിക്കുന്ന രണ്ട് നിർധന വിദ്യാർത്ഥികളുടെ പഠന ചിലവുകൾ ഏറ്റെടുത്തു നടത്തിയതും ബഹ്റൈൻ പ്രവാസികളായ അനേകം പേർക്ക് ചികിത്സ ചെലവുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക സഹായങ്ങൾ, നിർധന പെൺകുട്ടികളുടെ വിവാഹസഹായങ്ങൾ, ബഹ്റൈനിൽ ജോലി ആവശ്യാർത്ഥം സന്ദർശന വിസയിൽ എത്തപ്പെടുന്ന അനേകം പേർക്ക് ജോലി അടക്കമുള്ള കാര്യങ്ങളിൽ ഇടപെടൽ നടത്തിയും പ്രയാസം അനുഭവിക്കുന്ന തൊഴിൽ രഹിതരായ പ്രവാസികൾക്ക് സ്വദേശത്തേക്ക് തിരിച്ചുവരാനുള്ള ചിലവുകൾ നൽകിയും കഴിഞ്ഞ ഒന്നര വർഷകാലയളവിൽ 30 ലക്ഷം രൂപയോളം സാമ്പത്തിക സഹായങ്ങൾ ചെയ്യാൻ മണ്ഡലം കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് സത്താർ ഉപ്പള , ജനറൽ സെക്രട്ടറി അലി ബംബ്രാണ എന്നിവർ വാർത്ത കുറിപ്പിലൂടെ അറിയിച്ചു.