മനാമ: ബഹ്റൈൻ കെഎംസിസി കുറ്റ്യാടി മണ്ഡലം തന്ഷീത് 2022-24വർഷത്തെ പ്രവർത്തന പദ്ധതിയുടെ സ്വിച്ച് ഓൺ കർമ്മം എം.എൽ.എ നജീബ് കാന്തപുരം നിർവഹിച്ചു. തുടർന്നു നടന്ന പൊതു പരിപാടിയുടെ ഉത്ഘാടനം രംമ്യ ഹരിദസ് എംപി നിർവഹിച്ചു. നജീബ് കാന്തപുരം മുഖ്യ പ്രഭാഷണം നടത്തി. റസാഖ് ആയഞ്ചേരി അധ്യക്ഷം വഹിച്ച പരിപാടിയിൽ കെഎംസിസി സ്റ്റേറ്റ് പ്രസിഡണ്ട് ഹബീബ് റഹ്മാൻ, ജില്ലാ പ്രസിഡണ്ട് ഫൈസൽ കോട്ടപ്പള്ളി, പെരിന്തൽ മണ്ണ സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങൾ ഐ എ എസ് അക്കാഡമി ഡയറക്ടർ സംഗീത് എന്നിവർ സംസാരിച്ചു. പരിപാടിയിൽ വെച്ച് രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കുറ്റിയാടി മണ്ഡലം പാസാക്കിയ പ്രമേയം പി എം എ ഹമീദ് അവതരിപ്പിച്ചു.
കാസിം ഒ കെ, റസാഖ് മൂയിക്കൽ, കെ പി മുസ്തഫ, എപി ഫൈസൽ, ശരീഫ് കോറോത്ത്, അഷ്റഫ് അഴിയൂർ, പി കെ ഇസഹാക്ക്, അഷ്റഫ് തോടന്നൂർ, മുഹമ്മദ് ശാഫി വേളം, മുനീർ പിലാക്കൂൽ, കാസിം കോട്ടപ്പള്ളി, ഇസ്മായിൽ ജംബോ, നൗഷാദ് സ്കൈ, നസീർ ഇഷ്ടം, സഹീർ വില്യാപ്പള്ളി, റഫീക്ക് ടി വി ആർറാഷിദ്, നിതിൻ മുഹമ്മദ് എന്നിവർ പങ്കെടുത്തു. പരിപാടിയിൽ മുഹമ്മദ് ശമ്മാസ് വേളം ഖിറാഅത്ത് നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി ഫൈസൽ ആർ ടി സ്വാഗതവും ട്രഷറർ മൂനീർ കാക്കുനി നന്ദിയും പറഞ്ഞു.