മനാമ: പുതുതായി നിലവില്‍ വന്ന ബഹ്റെെന്‍ കെ.എംസി.സി കൊണ്ടോട്ടി മണ്ഡലം പ്രവര്‍ത്തനോദ്ഘാടവും പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിക്കുന്ന പ്രസംഗ മത്സരവും ജൂലെെ ഒന്നിന് വെളളിയാഴ്ച്ച വെെകുന്നേരം ആറുമണി മുതല്‍ മനാമ കെ.എം.സി.സി ഹെെദരലി ശിഹാബ് തങ്ങള്‍ സ്മാരക ഓഡിറ്റോറിയത്തില്‍ നടക്കും.
9 മണിക്ക് ഇശല്‍ നിലാവും അരങ്ങേറും. ബഹ്റെെന്‍ കെ.എം.സി.സി സംസ്ഥാന ജില്ലാ ഏരിയ കമ്മിറ്റി നേതാക്കള്‍ പങ്കെടുക്കുമെന്ന് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി നേതാക്കളായ പ്രസിഡന്റ് ഷബീറലി കക്കോവ്, ജനറല്‍ സെക്രട്ടറി സാബിര്‍ ഓമാനൂര്‍, ട്രഷറര്‍ ഇസ്ഹാഖ് കൊണ്ടോട്ടി എന്നിവര്‍ അറിയിച്ചു.
