
മനാമ: ബഹ്റൈനില്‍ 457 തടവുകാര്‍ക്ക് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ മാപ്പ് നല്കി ഉത്തരവ് പുറപ്പെടുവിച്ചു. തന്റെ സ്ഥാനാരോഹണത്തിന്റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ചാണ് രാജാവ് ഇവര്‍ക്ക് മാപ്പ് നല്‍കിയത്.
സാമൂഹിക ഐക്യം വളര്‍ത്താനും നീതിയുടെയും നിയമവാഴ്ചയുടെയും തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും വേണ്ടിയാണ് ഈ നടപടി. തടവുകാരുടെ മാനുഷികവും സാമൂഹികവുമായ സാഹചര്യങ്ങള്‍ കണക്കിലെടുത്തും അവര്‍ക്ക് സമൂഹത്തില്‍ പുനരധിവാസത്തിന് അവസരം നല്‍കാനും ഈ നടപടി ലക്ഷ്യമിടുന്നു.
