മനാമ: ഫലസ്തീന് മുന്‍ പ്രധാനമന്ത്രിയും ഇസ്ലാമിക് റെസിസ്റ്റന്‍സ് മൂവ്മെന്റ് (ഹമാസ്) നേതാവുമായ ഇസ്മായില്‍ ഹനിയ കൊലചെയ്യപ്പെട്ടതില്‍ ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ അനുശോചിച്ചു.
ഹനിയ കൊലചെയ്യപ്പെട്ടതില്‍ ആത്മാര്‍ത്ഥമായി അനുശോചിക്കുന്നതായി ഫലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനയച്ച സന്ദേശത്തില്‍ രാജാവ് പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാരം അടിസ്ഥാനമാക്കി ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള പോരാട്ടത്തില്‍ ഫലസ്തീന് ജനതയുടെ ഐക്യത്തിനുള്ള പ്രാധാന്യം അനുശോചന സന്ദേശത്തില്‍ രാജാവ് എടുത്തുപറഞ്ഞു.