മനാമ: ബഹ്റൈൻ ദേശീയദിന സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോവിഡ് മഹാമാരിയിൽ മരണ മടഞ്ഞ ഹതഭാഗ്യരുടെ മൃതദേഹങ്ങൾ ശേഷക്രിയകൾക്കും സംസ്കരിക്കാനും വിവിധ മേഖലകളായ സൽമാനിയ ഹോസ്പിറ്റൽ, ബുസ്സൈതീൻ മസ്ജിദ് ഖബ്ർസ്ഥാൻ, ആൽബ സ്മശാനം, സൽമാബാദ് സെമിതേരി, ആംബുലൻസ് സേവനം തുടങ്ങി വ്യത്യസ്ത സേവനം ചെയ്തവരെ ബി കെ എസ് എഫ് ആദരിച്ചു. ഡോ: താജ്ജുദ്ദീൻ ഭാഗ്ലാവും പറമ്പിൽ, ഹസ്സൻ അലി സാലാഹ് അലാജി, അബ്ദുൽ ഖാദർ ഷറഫുദ്ദീൻ,നാരായാൺ റാണ ഭട്ട്, അബ്ദുൽ അസീസ് ഹസൻ റാഷിദ്, റോബിൻസൺ സെൽവരാജ്, ശിവജി രാം ഗുജ്ജാർ, വസന്ത് കെ ഇലനവർ എന്നിവരെയാണ് ബഹ്റൈൻ കേരള സോഷ്യൽ ഫോറം ആദരിച്ചത്. മനമാ കെ സിറ്റി ബിസിനസ് സെന്ററിൽ വെച്ച് നടന്ന ദേശീയ ദിനാഘോഷ സംഗമം ബഹ്റൈൻ മെമ്പർ ഓഫ് പാർലമെന്റും സാമൂഹ്യ പ്രവർത്തകയുമായ ഡോ: മസൂമ അബ്ദുൽ റഹീം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി രവി ശങ്കർ ശുക്ല, ബഹ്റൈൻ ബിസിനസ് വുമൺ സോസൈറ്റി പ്രസിഡന്റ് അഹ്ലം ജനാഹി എന്നിവർ മുഖ്യഥിതി കളായിരുന്നു.
ഘോഷയാത്രയോടെ തുടങ്ങിയ ചടങ്ങിൽ ബി കെ എസ് എഫ് രക്ഷാധികാരി ബഷീർ അമ്പലായി അധ്യക്ഷത വഹിക്കുകയും കൺവീനർ ഹാരിസ് പയങ്ങാടി സ്വാഗതം പറയുകയും രക്ഷാധികാരിയും കേരളപ്രവാസി കമ്മീഷൻ അംഗവുമായ സുബൈർ കണ്ണൂർ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. ഉപദേശക സമിതി അംഗവും പ്രോഗ്രാം കമ്മറ്റി അംഗവുമായ നെജീബ് കടലായി നന്ദി പറഞ്ഞു. അവതാരകനായ മാസിൽ ചടങ്ങിനെ നിയന്ത്രിച്ചു.
ബി കെ എസ് എഫ് ഭാരവാഹികളായ അൻവർ കണ്ണൂർ, മൻസൂർ, മനോജ് വടകര, കാസിം പാടത്തകായിൽ, സെലീം നമ്പ്ര, ലെത്തീഫ് മരക്കാട്ട്, അജീഷ് കെ വി, നുബിൻ ആലുവ, മണിക്കുട്ടൻ, സുഭാഷ് തോമസ്, മുസ്തഫ അസീൽ, നൗഷാദ് പൂനൂർ, സത്യൻ പേരാമ്പ്ര, നെജീബ് കണ്ണൂർ, ഷിബു ചെറുതിരുത്തി, മുനീർ, അൻവർ ശൂരനാട്, ജിതിൻ മണികുട്ടൻ, സെലീന റാഫി, ഷക്കീബ് കെ സിറ്റി എന്നിവർ നേതൃത്വം നൽകി.
ചടങ്ങിൽ ബി കെ എസ് എഫ് കൂട്ടായ്മയിലെ അംഗങ്ങളും വിവിധ സംഘടനാ സാരഥികളുമായ പ്രദീപ് പുറവങ്കര, ഫസലുൽ ഹഖ്, സയ്യിദ് റമദാൻ നദ്വി, ജമാൽ നദ്വി, മുജീബ് റബീഹ്, അശറഫ് മായഞ്ചേരി, നിയാസ്, റഫീഖ് മലബാർ ഗോൾഡ്, ചെമ്പൻ ജലാൽ, സുനിൽ ബാബു, അജിത് കുമാർ, മജീദ് തണൽ, അനസ്, സഹീർ ഷിഫ അൽ ജസീറ, ലെത്തീഫ് ആയഞ്ചേരി, ഗോപാലൻ, ലെത്തീഫ് കൊയിലാണ്ടി, ഗഫൂർ മൂക്കുതല, ഒ കെ കാസിം, ഫൈസൽ കോട്ടപ്പള്ളി എന്നിവർ ചടങ്ങിൽ പങ്ക് ചേർന്നു.
ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായ ബി കെ എസ് എഫ് കൂട്ടായ്മയിലെ കുടുബങ്ങളിലെ കുട്ടികളുടെ വിവിധ ദേശഭക്തിഗാനങ്ങളും നൃത്തവും വർണ്ണശബളമാക്കി. പ്രമുഖ തായ്കുണ്ടു മാസ്റ്റർ ഫൈസലും ഈജിപ്ത്കാരനായ ജമാലിന്റെയും നേതൃത്വത്തിൽ നടന്ന കായികാഭ്യാസം ചടങ്ങിനെ വിസ്മയിപ്പിച്ചു. ബി കെ എസ് എഫ് കൂട്ടായ്മയിലെ അംഗങ്ങളുടെ ഗാനങ്ങളും ചടങ്ങിന് മാറ്റുകൂട്ടി.