മനാമ : ബഹ്റൈൻ – കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഒന്നാമത് നാടൻ പന്തുകളി മത്സരം ഒക്ടോബർ 15 ന് സിഞ്ച് മൈതാനിയിൽ ആരംഭിക്കുന്നു.കോട്ടയം ജില്ലയിലെ പ്രമുഖ ടീമുകൾ ആയ പുതുപ്പള്ളി, മണർകാട്, വാകത്താനം, ചിങ്ങവനം എന്നീ ടീമുകൾ ടൂർണമെന്റിൽ മറ്റുരയ്ക്കുന്നു.
വിജയികൾക്ക് K E ഈശോ ഏവർ റോളിംഗ് ട്രോഫിയും, റെജി കുരുവിള സ്പോൺസർ ചെയ്യുന്ന ക്യാഷ് അവാർഡും. രണ്ടാം സ്ഥാനക്കാർക്ക് M C കുരുവിള മണ്ണൂർ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിയും, മാത്യു വർക്കി അക്കരക്കുന്നേൽ സ്പോൺസർ ചെയ്യുന്ന ക്യാഷ് അവാർഡും സമ്മാനമായി നൽകുന്നു.
കൂടാതെ, മികച്ച കളിക്കാരൻ, മികച്ച കൈവെട്ടുകാരൻ, മികച്ച കാലടികാരൻ, മികച്ച പൊക്കി വെട്ടുകാരൻ എന്നിവർക്ക് പ്രത്യേക സമ്മാനങ്ങളും നൽകുമെന്ന് സംഘടകർ അറിയിച്ചു.