മനാമ: ബഹ്റൈനും ജോർദാനും കൊറോണ വൈറസിനെതിരായ വാക്സിനേഷൻ പരസ്പര അംഗീകാരം സംബന്ധിച്ച് ഒരു ധാരണയിലെത്തി. ഇരു രാജ്യങ്ങളിലേയും വിദേശ മന്ത്രാലയങ്ങൾ തമ്മിലുള്ള ആശയവിനിമയം ഉൾപ്പെടെയുള്ള ഔദ്യോഗിക ചർച്ചകൾക്ക് ശേഷമാണ് തീരുമാനം. ഒക്ടോബർ 5 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും.
ഈ ഉടമ്പടി പ്രകാരം, വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ കൈവശമുള്ളവർക്ക് ക്വാറന്റൈൻ ഇല്ലാതെ തന്നെ ഇരു രാജ്യങ്ങൾക്കുമിടയിൽ യാത്ര ചെയ്യാനാകും. ബഹ്റൈനും ജോർദാനും തമ്മിലുള്ള സാമ്പത്തിക, വ്യാപാര, ടൂറിസം ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനിടയിൽ, വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ തിരിച്ചറിയൽ ഡിജിറ്റലായി നടത്തുകയും ഇരു രാജ്യങ്ങളിലേക്കുള്ള പ്രവേശനം കാര്യക്ഷമമാക്കുകയും ചെയ്യും.