മനാമ: ബഹ്റൈനിൽ ഈദ് അവധിദിനങ്ങൾ പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ അറഫ, ഈദ് അൽ-അദാ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു കൊണ്ടുള്ള സർക്കുലർ പുറത്തിറക്കി.
സർക്കുലർ അനുസരിച്ച്, മന്ത്രാലയങ്ങളും പൊതു സ്ഥാപനങ്ങളും അറഫ ദിനത്തിലും, ഈദ് അൽ-അദാ സമയത്തും യഥാക്രമം ജൂലൈ 19 മുതൽ 22 വരെ അവധിയായിരിക്കും.
