
മനാമ: ഗള്‍ഫ് മേഖലയിലെ ആദ്യ വാട്ടര്‍ സ്പോര്‍ട്സ് കേന്ദ്രമാവാന്‍ ബഹ്റൈന്‍ ഒരുക്കം തുടങ്ങി. ഇതിന്റെ ഭാഗമായി ബഹ്റൈന്‍ അക്വാട്ടിക്സ് ഫെഡറേഷനും വേള്‍ഡ് അക്വാട്ടിക് ഫെഡറേഷനും സഹകരിച്ച് ‘ബഹ്റൈന്‍ സെന്റര്‍ ഓഫ് എക്സലന്‍സ്’ ആരംഭിക്കും.
ജി.എഫ്.എച്ച്. ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ പിന്തുണയോടെ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ബഹ്റൈനുമായി സഹകരിച്ചാണ് സെന്റര്‍ സ്ഥാപിക്കുന്നത്. വിവിധയിനം ജല കായിക മത്സരങ്ങള്‍ക്കുള്ള സൗകര്യം ഇവിടെയുണ്ടാകും.
