മനാമ: 32-ാമത് ബഹ്റൈൻ ഇന്റർനാഷണൽ മ്യൂസിക് ഫെസ്റ്റിവൽ ഒക്ടോബർ 1 മുതൽ 20 വരെ നടക്കുമെന്ന് ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ് (ബാക്ക) അറിയിച്ചു. ബഹ്റൈൻ നാഷണൽ തിയേറ്റർ, കൾച്ചറൽ ഹാൾ, ബഹ്റൈൻ ഫോർട്ട് മ്യൂസിയം എന്നിവ ഉൾപ്പെടുന്ന ബഹ്റൈനിലെ വിവിധ ഐക്കണിക് വേദികളിൽ ഫെസ്റ്റിവലിന്റെ കച്ചേരികൾ നടക്കും. ബഹ്റൈൻ, ഗൾഫ്, അറബ്, അന്തർദേശീയ കലാകാരന്മാരുടെ പ്രകടനങ്ങൾ ഉണ്ടായിരിക്കും.
അതിനാൽ പങ്കെടുക്കുന്നവർക്ക് മികച്ച സംഗീത സാംസ്കാരിക അനുഭവങ്ങളാണ് ലഭിക്കുക. ഈ സംഗീതോത്സവത്തോടനുബന്ധിച്ച് ഗൾഫ് സംഗീത നാടോടി കലാമേളയും ബഹ്റൈനിൽ നടക്കും. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിവിധ നാടോടി സംഗീത ഗ്രൂപ്പുകൾ ഫെസ്റ്റിവലിൽ പങ്കെടുക്കും. ജോർദാനിൽ നിന്നും മൊറോക്കോയിൽ നിന്നും അതിഥികളും ഉണ്ടായിരിക്കും.