മനാമ: ബഹ്റൈൻ അന്താരാഷ്ട്ര ഗാർഡൻ ഷോ മാർച്ച് 9 മുതൽ 12 വരെ നടക്കുമെന്ന് നാഷണൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്മെന്റ് അറിയിച്ചു. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബഹ്റൈൻ ഇൻറർനാഷണൽ ഗാർഡൻ ഷോ നടക്കുന്നത്. മാർച്ച് 1 മുതൽ 4 വരെ സഖീറിലെ എക്സിബിഷൻ വേൾഡിൽ മേള നടക്കുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. രാജ്യത്തെ ജനപ്രിയ പ്രദർശനങ്ങളിൽ ഒന്നായ ഗാർഡൻ ഷോയുടെ 16ാമത് പതിപ്പാണ് മാർച്ചിൽ നടക്കുക. രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ രക്ഷാധികാരത്തിലാണ് മേള സംഘടിപ്പിക്കുന്നത്. 2019ലാണ് അവസാന പ്രദർശനം നടന്നത്. ‘ജലം: ജീവൻ പുനരുജ്ജീവിപ്പിക്കുന്നു’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന പ്രദർശനം ജലത്തിന്റെ പ്രാധാന്യവും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും വിളിച്ചോതുന്നതാകും. നാഷണൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്മെന്റ് സംഘടിപ്പിക്കുന്ന പ്രദർശന മേളയിൽ 45,000 സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. മേളയ്ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് സംഘാടകർ അറിയിച്ചു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി