
മനാമ: രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ ഗാര്ഡന് ഷോ 2026 ഏപ്രില്‍ 1 മുതല്‍ 5 വരെ എക്സിബിഷന് വേള്‍ഡ് ബഹ്റൈനില്‍ നടക്കും. ഇതിനുള്ള രജിസ്ട്രേഷന് ആരംഭിച്ചു.
നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ അഗ്രികള്‍ചറല്‍ ഡെവലപ്മെന്റ് (എന്‍.ഐ.എ.ഡി) സംഘടിപ്പിക്കുന്ന ഈ പരിപാടിയില്‍ കാര്‍ഷിക, പരിസ്ഥിതി മേഖലകളിലെ പ്രമുഖ പ്രാദേശിക, അന്തര്‍ദേശീയ കമ്പനികള്‍, സ്ഥാപനങ്ങള്‍, നിക്ഷേപകര്‍, വിദഗ്ധര്‍, പങ്കാളികള്‍ എന്നിവര്‍ പങ്കെടുക്കും.
മേഖലയുടെ വികസനത്തെ പിന്തുണയ്ക്കുകയും ഒരു പ്രമുഖ പ്രാദേശിക കേന്ദ്രമെന്ന നിലയില്‍ ബഹ്റൈന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങള്‍, സാങ്കേതികവിദ്യകള്‍, സുസ്ഥിര പരിഹാരങ്ങള്‍ എന്നിവ ഇതില്‍ പ്രദര്‍ശിപ്പിക്കും.
രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ഇതുമായി ബന്ധപ്പെട്ട ക്യു.ആര്. കോഡ് സ്കാന്‍ ചെയ്യുകയോ അല്ലെങ്കില്‍ www.bigs.com.bh എന്ന ഔദ്യോഗിക ഇവന്റ് വെബ്സൈറ്റ്സന്ദര്ശിക്കുകയോ ചെയ്യാവുന്നതാണ്.
