
മനാമ: ലോകത്തിലെ മുൻനിര വിമാനത്താവള, എയർലൈൻ റേറ്റിംഗ് ഓർഗനൈസേഷനായ സ്കൈട്രാക്സ് തുടർച്ചയായ അഞ്ചാം വർഷവും ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിന് (ബി.ഐ.എ) 5 സ്റ്റാർ റേറ്റിംഗ് നൽകി.
ഈ അംഗീകാരം വിമാനത്താവളത്തിന്റെ സ്ഥിരതയുള്ള മാനദണ്ഡങ്ങളെയും അസാധാരണമായ സേവനങ്ങളും സൗകര്യങ്ങളും നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെയും പ്രതിഫലിപ്പിക്കുന്നുവെന്ന് വിമാനത്താവളത്തിൻ്റെ നടത്തിപ്പ് കമ്പനിയായ ബഹ്റൈൻ എയർപോർട്ട് കമ്പനി (ബി.എ.സി) പറഞ്ഞു.
തുടർച്ചയായ അഞ്ചാം വർഷവും വിമാനത്താവളത്തിന് 5 സ്റ്റാർ റേറ്റിംഗ് ലഭിച്ചത് വിമാനത്താവള ജീവനക്കാർക്കെല്ലാം തന്നെ അഭിമാനകരമാണെന്ന് ബി.എ.സി. സി.ഇ.ഒയും എയർപോർട്ട് ഓപ്പറേഷൻസ് മേധാവിയുമായ അഹമ്മദ് മുഹമ്മദ് ജനാഹി പറഞ്ഞു.


