മനാമ: ഇൻ്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ (ഐ.എ.ടി.എ- അയാട്ട) ആദ്യത്തെ ആഗോള പരിസ്ഥിതി വിശകലന സർട്ടിഷിക്കേഷൻ ബഹ്റൈൻ ഇൻ്റർനാഷണൽ എയർപോർട്ടിന് ലഭിച്ചതായി ബഹ്റൈൻ എയർപോർട്ട് കമ്പനി (ബി.എ.സി) അറിയിച്ചു,
പരിസ്ഥിതി സുസ്ഥിരതയോടും ഉത്തരവാദിത്ത പ്രവർത്തനങ്ങളോടുമുള്ള ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിന്റെ നൂതനമായ സമീപനത്തിനുള്ള അംഗീകാരമാണ് ഈ ഉജ്ജ്വല നേട്ടം.
ബഹ്റൈൻ ഇൻ്റർനാഷണൽ എയർഷോയുടെ രണ്ടാം ദിനത്തിൽ ജി.എഫ്.ജി. പവലിയനിൽവെച്ച് ബഹ്റൈൻ എയർപോർട്ട് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മുഹമ്മദ് യൂസിഫ് അൽബിൻഫലയ്ക്ക് അയാട്ടയുടെ ആഫ്രിക്ക ആൻഡ് മിഡിൽ ഈസ്റ്റ് റീജിയണൽ വൈസ് പ്രസിഡൻ്റ് കാമിൽ അലവാദി സർട്ടിഫിക്കേഷൻ കൈമാറി. കൈമാറ്റ ചടങ്ങിൽ ബി.എ.സിയുടെ ആരോഗ്യ സുരക്ഷാ വിഭാഗത്തിലെ പ്രതിനിധികൾ പങ്കെടുത്തു.
