മനാമ: ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾക്ക് നാളെ തുടക്കമാകും. സെപ്തംബർ 11 മുതൽ 15 വരെയുള്ള തീയ്യതികളിൽ നടക്കുന്ന ആഘോഷത്തിൽ നിരവധി പരിപാടികൾ അവതരിപ്പിക്കും.
സെപ്തംബർ 11 തിങ്കളാഴ്ച – വൈകുന്നേരം 7:30 ന് ഔദ്യോഗിക ഉദ്ഘാടനം നടക്കും. തുടർന്ന് പരമ്പരാഗത ഓണം വേഷമായ ഓണപ്പുടവ മത്സരവും നടക്കും.
സെപ്റ്റംബർ 12 ചൊവ്വാഴ്ച പായസമത്സരം, ബഹ്റൈനിൽ നിന്നുള്ള നർത്തകർ പങ്കെടുക്കുന്ന നാട്യോത്സവം 2023, നാടൻ പാട്ട് എന്നിവ ഉണ്ടായിരിക്കും. രാത്രി 7:30 മുതൽ പരിപാടികൾ ആരംഭിക്കും.
സെപ്റ്റംബർ 14 വ്യാഴാഴ്ച ഓണ ചന്ത, തിരുവാതിര മത്സരം ആരംവം പാട്ടുകൂട്ടം അവതരിപ്പിക്കുന്ന നാടൻ പാട്ട് എന്നിവയാണ് മുഖ്യ ആകർഷണം. പരിപാടി രാത്രി 7:30 മുതൽ ആരംഭിക്കും.
സെപ്റ്റംബർ 15 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന പരിപാടികളുടെ ഭാഗമായി പൂക്കള മത്സരം, ഓണ ചന്ത, സ്ത്രീകൾക്കും പുരുഷൻമാർക്കുമായി നടക്കുന്ന വടംവലി മത്സരം, ഘോഷയാത്ര, പ്രശസ്ത ഗായകരായ അരുൺ ഗോപൻ, റോഷൻ, കീർത്തിക എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന സംഗീത നിശ എന്നിവ അരങ്ങേറും.