
മനാമ: ചെയര്മാന് അലി ബിന്‍ സാലിഹ് അല്‍ സാലിഹിന്റെ നേതൃത്വത്തില്‍ ബഹ്റൈന്‍ ശൂറ കൗണ്‍സില്‍ ‘സമ്പൂര്‍ണ്ണവും സുസ്ഥിരവുമായ സാമ്പത്തിക വികസനത്തിലേക്ക്’ എന്ന ഫോറത്തിന് തുടക്കം കുറിച്ചു.

ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രി ഷെയ്ഖ് സല്മാന് ബിന്‍ ഖലീഫ അല്‍ ഖലീഫ മുഖ്യ പ്രഭാഷകനായി പങ്കെടുത്ത പരിപാടിയില്‍ മന്ത്രിമാര്‍, പൊതു, സ്വകാര്യ മേഖല പ്രതിനിധികള്‍, ബാങ്ക് ഓഫ് ബഹ്റൈന്‍ ആന്റ് കുവൈത്ത് (ബി.ബി.കെ), നാഷണല്‍ ബാങ്ക് ഓഫ് ബഹ്റൈന്‍ (എന്‍.ബി.ബി) എന്നിവയുടെ പ്രതിനിധികള്‍ തുങ്ങിയവരും ഉണ്ടായിരുന്നു.

സ്ഥാപനപരമായ സഹകരണത്തെ പിന്തുണയ്ക്കുന്നതിലൂടെയും ദേശീയ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി സുസ്ഥിര സാമ്പത്തിക വികസന തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിലൂടെയും രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെയും നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനുള്ള ശൂറ കൗണ്‍സിലിന്റെ പരിപാടികളുടെ ഭാഗമാണ് ഫോറം.

സുസ്ഥിരത, തുല്യത, തുല്യ അവസരം എന്നിവയ്ക്ക് മുന്‍ഗണന നല്കുന്ന ഘടനാപരമായ പരിഷ്കാരങ്ങളെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വീണ്ടെടുക്കലില്നിന്ന് സുസ്ഥിര വളര്‍ച്ചയിലേക്കുള്ള ബഹ്റൈന്റെ പരിവര്‍ത്തനം അലി ബിന്‍ സാലിഹ് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ബഹ്റൈന്റെ മത്സരശേഷിയും നിക്ഷേപ നയങ്ങളും അവലോകനം ചെയ്യുന്ന മൂന്ന് പാനല്‍ സെഷനുകള്‍ ഫോറത്തില്‍ ഉണ്ടായിരുന്നു. സുസ്ഥിര വികസന മന്ത്രി നൂര്‍ ബിന്ത് അലി അല്‍ ഖുലൈഫും പ്രഭാഷണം നടത്തി.
