മനാമ: ബഹ്റൈനിലെ പ്രശസ്ത കീബോർഡ് കലാകാരൻ കെ.വി.മുഹമ്മദ് ബഷീർ ഹൃദയാഘാതം മൂലം അന്തരിച്ചു. നെഞ്ചുവേദനയെ തുടർന്ന് ഇന്ന് പുലർച്ചയോടെ സൽമാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മലപ്പുറം ജില്ലയിൽ പൊന്നാനിയാണ് സ്വദേശം. സ്വകാര്യ കാർഗോ കമ്പനിയിലായിരുന്നു ജോലി.മ്യതേദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ. BKSF സേവന കൂട്ടായ്മയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിലേക്കുള്ള കാര്യങ്ങൾ പുരോഗമിക്കുന്നു.
