മനാമ: ബഹ്റൈനിൽ ജനുവരി 14 , വെള്ളിയാഴ്ച കാണാതായ പെൺകുട്ടി ഷഹദ് അൽ ഗല്ലാഫ് കുടുംബ തർക്കത്തെ തുടർന്ന് വീട് വിട്ടു എന്ന പ്രാഥമിക വിവരം സതേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ഈ കേസിൻറെ പരാതി ലഭിച്ചതുമുതൽ, ഇസ ടൗണിലെ വീട്ടിൽ നിന്ന് കാണാതായ 15 വയസ്സുകാരിയെ കണ്ടെത്താനുള്ള ശ്രമങ്ങളും സുരക്ഷാ നടപടികളും ഇപ്പോഴും തുടരുകയാണ് .

കുടുംബ തർക്കത്തെ തുടർന്ന് സ്വന്തം ഇഷ്ടപ്രകാരമാണ് കുടുംബത്തിന്റെ വീട് വിട്ടതെന്നും, പ്രാഥമിക വിവരം സൂചിപ്പിക്കുന്നതെന്നും പെൺകുട്ടി ഇപ്പോഴും ബഹ്റൈനിൽ തന്നെയാണെന്നും മന്ത്രാലയം വിശദീകരിച്ചു. കാണാതായതിൻറെ സാഹചര്യങ്ങളും ആളെ കണ്ടെത്തുന്നതിനുമായി തിരച്ചിലും അന്വേഷണ പ്രവർത്തനങ്ങളും ഊർജിതമാക്കിയിട്ടുണ്ടെന്നും വിശദാംശങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും സതേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
