മനാമ: മിഡിൽ ഈസ്റ്റ് ഹരിത പദ്ധതിക്ക് ബഹ്റൈന്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് ബഹ്റൈന്‍ പ്രധാനമന്ത്രിയും, കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി. മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനിഷ്യേറ്റിവ് ഉച്ചകോടിയിൽ സംസാരിക്കുമ്പോള്‍ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സുഊദ് ആണ് ഡിൽ ഈസ്റ്റ് ഗ്രീൻ ഇനിഷ്യേറ്റിവ് ഉച്ചകോടി ഉദ്ഘാടനം ചെയ്തത്. കാലാവസ്ഥ വ്യതിയാനം തടയാനും പരിസ്ഥിതിക്ക് സംരക്ഷണം നല്‍ക്കുകയും ആണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. പരിസ്ഥിതി സംരക്ഷണം സാധ്യമാക്കാൻ ആഗോളതലത്തിൽ പലതരത്തിലുള്ള പരിപാടികള്‍ നടക്കുന്നുണ്ട്. അതിന്റെ ചെറിയ ഭാഗമാണിതെന്ന് സൗദി കിരീടാവകാശി ചൂണ്ടിക്കാട്ടി.
സൗദി അറേബ്യ ഇതിനായി വലിയ പദ്ധതികള്‍ ആണ് തയ്യാറാക്കിയിരിക്കുന്നത്. 2060ൽ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കാനുള്ള കഴിഞ്ഞ ദിവസത്തെ ബഹ്റൈൻ പ്രഖ്യാപനവും ഇതോട് ചേർത്ത് വായിക്കേണ്ടതാണെന്നും സൗദി കിരീടാവാകാശി പറഞ്ഞു. വരും തലമുറക്ക് വേണ്ടി പരിസ്ഥിതി സുരക്ഷിതമായി വെക്കണം. അത് നമ്മുടെ തടമയാണെന്നും അദ്ദേഹം പറഞ്ഞു.
