മനാമ: ബഹ്റൈൻ ഫുഡ് ലൗവേഴ്സ് (ബി.എഫ്.എൽ) കൂട്ടായിമ ബി.കെ.എസ് ഓണാഘോഷം ശ്രാവണം 2023 ഘോഷയാത്രയിൽ രണ്ടാം സമ്മാനം കരസ്ഥമാക്കി ബഹ്റൈൻ ഫുഡ് ലവേഴ്സിന് വീണ്ടും ഒരു പൊൻതൂവൽ കൂടി.. ബഹ്റൈനില അറിയപ്പെടുന്ന ഭക്ഷണ പ്രേമികളുടെ കൂട്ടായ്മയായ ബഹ്റൈൻ ഫുഡ് ലൗവേഴ്സ് (ബി.എഫ്.എൽ) ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന ഘോഷയാത്ര മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.കൂടാതെ ഏറ്റവും മികച്ച കഥാപാത്രത്തിനുള്ള (ഓണപ്പൊട്ടൻ ദിനേശ് ചോമ്പാല ) സമ്മാനവും കരസ്ഥമാക്കുവാൻ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച സമാജത്തിൽ നടന്ന ഫുഡ് ഫെസ്റ്റിവൽ മഹാരുചിമേളയിൽ ഏറ്റവും മനോഹരമായ സ്റ്റാളിനുള്ള ഒന്നാം സമ്മാനവും ബഹ്റൈൻ ഫുഡ് ലൗവേഴ്സിന് ലഭിച്ചിരുന്നു.ബഹ്റൈൻ ഫുഡ് ലൗവേഴ്സിന്റെ സ്പോൺസറായ ടീം ശ്രേഷ്ഠയോടുള്ള നന്ദി ബി.എഫ്.എൽ അഡ്മിൻസ് അറിയിച്ചു.
Trending
- രണ്ടു പേരുടെ അപകടമരണം: ബസ് ഡ്രൈവര്‍ക്ക് രണ്ടു വര്‍ഷം തടവ്
- ബഹ്റൈന്‍ നാഷണല്‍ ഗാര്‍ഡ് സൈബര്‍ സുരക്ഷാ പരിശീലനം നടത്തി
- ആറൻമുളയിലെ ആചാരലംഘന വിവാദം: ഉദ്യോഗസ്ഥരോട് വിശദീകരണം തേടി ബോർഡ്, ഗൂഢാലോചനയെന്ന് ആരോപണം
- കാര്‍ തട്ടിയെടുക്കല്‍: വ്യാജ മെക്കാനിക്കിന്റെ വിചാരണ തുടങ്ങി
- വിദ്യാർത്ഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചു, സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം
- വ്യാജ പിഴ സന്ദേശങ്ങളെ കരുതിയിരിക്കാന്‍ മുന്നറിയിപ്പ്
- ക്ലാസില്‍ കുട്ടികള്‍ ഹാജരില്ലെങ്കില്‍ രക്ഷിതാക്കളെ വിവരമറിയിക്കാന്‍ വ്യവസ്ഥ വേണമെന്ന് എം.പിമാര്‍
- ഇടപാടുകാരുടെ പണം ദുരുപയോഗം ചെയ്തു; ബാങ്ക് ജീവനക്കാരന് അഞ്ചു വര്‍ഷം തടവ്

