മനാമ: ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി മാർച്ച് 12 നും മാർച്ച് 23 നും ഇടയിൽ നടത്താനിരുന്ന ഫുഡ് ഫെസ്റ്റിവൽ റദ്ദാക്കിയതായി പ്രഖ്യാപിച്ചു. ബഹറിനിൽ കോവിഡ് 19 -ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി പൊതുജനങ്ങളുടെ സുരക്ഷാ ഉറപ്പുവരുത്തുന്നതിനായിട്ടാണ് പരിപാടി റദ്ദു ചെയ്തത്. ഫുഡ് ഫെസ്റ്റിവലിന്റെ രണ്ടാം ഘട്ടമാണ് കൊറോണ വൈറസ് ബാധയെ തുടർന്ന് ഉപേക്ഷിച്ചത്. ആദ്യ ഘട്ടം ഫെബ്രുവരി 20 മുതൽ 29 വരെ ബഹ്റൈൻ ബേയിൽ നടന്നിരുന്നു.
വൈറസിന്റെ വ്യാപനം തടയുന്നതിനായി അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി സർക്കാർ എക്സിക്യൂട്ടീവ് കമ്മിറ്റി ഏറ്റെടുത്ത പ്രതിരോധ പ്രവർത്തനങ്ങളെയും ആരോഗ്യ മുൻകരുതലുകലുകളെയും ബഹ്റിന്റെ സമീപനത്തെയും ലോകാരോഗ്യ സംഘടനാ പ്രശംസിച്ചു.